ലണ്ടൻ : യൂറോപ്യൻ മലയാളി പെന്തക്കോസ്തൽ കമ്മ്യൂണിറ്റിയുടെ (ഇ.എം.പി.സി.) മൂന്നാമത് നാഷണൽ കോൺഫറൻസ് മെയ് 29, 30 തീയതികളിൽ മാഞ്ചസ്റ്ററിൽ വെച്ച് നടക്കും. റവ. ഡോ. ജോ കുര്യൻ ഉദ്ഘാടനം ചെയ്യുന്ന ഈ ആത്മീയ സംഗമത്തിൽ ബ്രദർ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. ഇവാ. ബ്ലെസ്സൺ മേമന ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതാണ്. കോൺഫറൻസിന്റെ ഭാഗമായുള്ള യൂത്ത് സെക്ഷനിൽ പാസ്റ്റർ ഐസക് എൽസാദനം പ്രസംഗിക്കും.
ഇവാ. സോണി സി. ജോർജ്ജ്, എബിൻ എബ്രഹാം, ഡോ. പോൾസൺ സാമുവേൽ, ഇവാ. എബ്രഹാം ദാനിയേൽ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ സൂറിയേൽ തോമസ് യൂത്ത് കോർഡിനേറ്ററായും ഡോ. ഗ്രേസ് ജിതിൻ ലേഡീസ് കോർഡിനേറ്ററായും പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി റവ. ഡോ. ജോ കുര്യൻ, പാസ്റ്റർ സി.ടി. എബ്രഹാം, പാസ്റ്റർ ബിജു ചെറിയാൻ, പാസ്റ്റർ ഹാൻസ് തോമസ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. യൂറോപ്പിലെ മലയാളി പെന്തക്കോസ്തൽ വിശ്വാസികളുടെ വലിയൊരു കൂട്ടായ്മയായി ഈ കോൺഫറൻസ് മാറും. എല്ലാവരുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിധ്യം ഭാരവാഹികൾ പ്രതീക്ഷിക്കുന്നു.

Comments are closed.