തിരുവല്ല : ഗ്ലോബൽ മീഡിയ മിഷന്റെ ആഭിമുഖ്യത്തിൽ 2026 മെയ് 11 മുതൽ 13 വരെ നവ എഴുത്തുകാർക്കും ക്രിസ്തീയ രചനയിൽ സജീവമാകാൻ ആഗ്രഹിക്കുന്നവർക്കുമായി പ്രത്യേക രചന ശില്പശാല സംഘടിപ്പിക്കുന്നു. പാസ്റ്റർ ടൈറ്റസ് ജോൺസൺ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഷിബു മുള്ളംകാട്ടിൽ സമാപന സന്ദേശം നൽകി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
പ്രശസ്ത എഴുത്തുകാരായ വി. പി. ഫിലിപ്പ്, സജി മത്തായി കാതേട്ട്, ഷാർലെറ്റ് പി. മാത്യു എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. ക്രിസ്ത്യൻ പ്രിൻസിപ്പിൾസ് ഓഫ് റൈറ്റിംഗ് ആൻഡ് മെത്തഡോളജി, റൈറ്റിംഗ്, എഡിറ്റിംഗ് ആൻഡ് പബ്ലിഷിംഗ്, ഗ്രേറ്റ് കമ്മീഷൻ ഓഫ് റൈറ്റിംഗ് ഫോർ ദിസ് ജനറേഷൻ എന്നീ വിഷയങ്ങളിലാണ് ശില്പശാല നടക്കുന്നത്.

Comments are closed.