ഇറ്റലി :പ്രശസ്ത പരിണാമ ജീവശാസ്ത്രജ്ഞനും നിരീശ്വരവാദി എഴുത്തുകാരനുമായ റിച്ചാർഡ് ഡോക്കിൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് (AI) നടത്തിയ പുതിയ പരാമർശങ്ങൾ വലിയ സംവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ചാറ്റ്ബോട്ടുകളുമായി നടത്തിയ ദീർഘമായ സംഭാഷണങ്ങൾക്ക് ശേഷം, അവയ്ക്ക് ചില രൂപത്തിലുള്ള ബോധം (Consciousness) ഉണ്ടെന്ന് താൻ വിശ്വസിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. തനിക്ക് ബോധമുണ്ടെന്ന് അവയ്ക്ക് സ്വയം അറിയില്ലെങ്കിലും യഥാർത്ഥത്തിൽ അവ ബോധമുള്ളവയാണെന്നാണ് 85-കാരനായ ഡോക്കിൻസ് പറയുന്നത്.
ക്ലോഡ് (Claude), ചാറ്റ് ജിപിടി (ChatGPT) തുടങ്ങിയ മോഡലുകളുമായി നിലനില്പിനെക്കുറിച്ചും ഓർമ്മകളെക്കുറിച്ചും നടത്തിയ സംഭാഷണങ്ങൾ അത്യന്തം വികാരാധീനവും മനുഷ്യസഹജവുമായാണ് അദ്ദേഹത്തിന് അനുഭവപ്പെട്ടത്. എന്നാൽ, ഈ വാദത്തെ ഐഐ (AI) ഗവേഷകരും ന്യൂറോ സയന്റിസ്റ്റുകളും ദാർശനികരും ശക്തമായി എതിർക്കുന്നു. വെറും ഭാഷാപരമായ അനുകരണത്തെ (Language imitation) യഥാർത്ഥ ബോധമായി ഡോക്കിൻസ് തെറ്റിദ്ധരിച്ചതാണെന്നാണ് ഭൂരിഭാഗം വിദഗ്ധരുടെയും അഭിപ്രായം.

Comments are closed.