*ഷാർജ യൂണിയൻ ചർച്ച് ചെയർമാനായി ലാൽ മാത്യു തിരഞ്ഞെടുക്കപ്പെട്ടു*
ഷാർജ : ഷാർജയിലെ പ്രമുഖ ക്രൈസ്തവ സഭകളുടെ സംയുക്ത സംഘടനയായ യൂണിയൻ ചർച്ച് ചെയർമാനായി ലാൽ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. ദീർഘവർഷങ്ങളായി യൂണിയൻ ചർച്ച് ജനറൽ കൗൺസിൽ അംഗമായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം മുൻപ് ചെയർമാൻ, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നിലവിൽ അദ്ദേഹം ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ പ്രസിഡന്റാണ്.
ഷാർജ യൂണിറ്റഡ് ചർച്ചിൽ അൻപതിലധികം സഭാവിഭാഗങ്ങൾ അംഗങ്ങളാണ്.
അലക്സ് ബേബി (സെക്രട്ടറി), ജോസ് കെ. (വൈസ് ചെയർമാൻ), സാംകുട്ടി മാത്യു (ട്രഷറർ), ജെയ്‌സൺ ജോസഫ് (ഇന്റേണൽ ഓഡിറ്റർ) എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികൾ.
സംഘാടകനും എഴുത്തുകാരനുമായ ലാൽ മാത്യു എഡിൻബർഗിലെ ഹെരിയറ്റ് വാട്ട് സർവകലാശാലയിൽനിന്നു ബിരുദാനന്തരബിരുദം നേടി ആർക്കിടെക്ചറൽ കൺസൾട്ടന്റായി ജോലിചെയ്യുന്നു. മാളിയേക്കൽ കുടുംബയോഗത്തിന്റെ യുഎഇ ചാപ്റ്റർ പ്രസിഡന്റുമായ ഇദ്ദേഹം ജീവകാരുണ്യപ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഭാര്യ: പ്രൊഫ. സൂസൻ ലാൽ. മക്കൾ: ഡോ. സ്നേഹ, ശ്രുതി. മരുമകൻ: ഡോ. റിഹിൻ അനീഷ്. ഡോ. എബി പി. മാത്യു സഹോദരനാണ്.

Comments are closed.