Ultimate magazine theme for WordPress.

*ഐപിസി മഹാരാഷ്ട്ര താന്നെ ഡിസ്ട്രിറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു*

 

മുംബൈ : മുംബൈയിലെ ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് താന്നെ ഡിസ്ട്രിക്റ്റ് 31-ന്റെ ജനറൽ ബോഡി യോഗം 2026 മെയ് 3-ന് ഐപിസി എബനേസർ കല്ല്യാൺ സഭയിൽ വെച്ച് നടന്നു. 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. പാസ്റ്റർ കെ.എം. വർഗ്ഗീസ് പ്രസിഡന്റായും, പാസ്റ്റർ എം.ജെ. സാബു വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ സാംകുട്ടി എബ്രഹാം (സെക്രട്ടറി), ബ്രദർ തോമസ് കെ. ജോർജ്ജ് (ജോയിന്റ് സെക്രട്ടറി), ബ്രദർ വർഗ്ഗീസ് മാത്യു (ട്രഷറർ) എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികൾ. കൂടാതെ കമ്മിറ്റി അംഗങ്ങളെയും ഇന്റേണൽ ഓഡിറ്ററായി ബ്രദർ എൽ. സൈമനെയും തിരഞ്ഞെടുത്തു.

Sharjah city AG

Comments are closed.