Ultimate magazine theme for WordPress.

*ഗ്ലാസ്‌ഗോയിൽ ചരിത്ര പൈതൃകത്തിന് ജയം; ഹിൽഹെഡ് ബാപ്റ്റിസ്റ്റ് ചർച്ച് പൊളിക്കാനുള്ള നീക്കം തടഞ്ഞു*

 

 

സ്കോട്ലൻഡ് : ഗ്ലാസ്‌ഗോയിലെ ചരിത്രപ്രസിദ്ധമായ ഹിൽഹെഡ് ബാപ്റ്റിസ്റ്റ് ചർച്ച് പൊളിക്കാനുള്ള നീക്കം താൽക്കാലികമായി തടഞ്ഞു. 332 ഓളം എതിർപ്പുകൾ ഉയർന്നതിനെത്തുടർന്നാണ് അധികൃതരുടെ ഇടപെടൽ. 1883-ൽ നിർമ്മിക്കപ്പെട്ട ഈ കെട്ടിടം നിലനിർത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വിവിധ സംഘടനകളും രംഗത്തെത്തിയതോടെയാണ് പദ്ധതി നിർത്തിവെക്കാൻ കൗൺസിലർമാർ തീരുമാനിച്ചത്.

പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഈ ദേവാലയം പൊളിച്ചുമാറ്റി അവിടെ ഫ്ലാറ്റുകൾ നിർമ്മിക്കാനായിരുന്നു ഡെവലപ്പർമാരുടെ പദ്ധതി. എന്നാൽ പൊതുജനങ്ങളുടെയും വിവിധ കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെയും ശക്തമായ എതിർപ്പും താല്പര്യവും പരിഗണിച്ച്, കെട്ടിടത്തിന്റെ ഭാവി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ ഒരു പൊതു വിചാരണ (public hearing) നടത്താൻ കൗൺസിൽ തീരുമാനിക്കുകയായിരുന്നു. ഗ്ലാസ്‌ഗോയുടെ വാസ്തുവിദ്യാ പൈതൃകത്തിന്റെ ഭാഗമായ ഈ ദേവാലയം സംരക്ഷിക്കപ്പെടണമെന്ന ആവശ്യം ശക്തമായി തുടരുകയാണ്.

Sharjah city AG

Comments are closed.