Ultimate magazine theme for WordPress.

*ബൈബിൾ വായനയുമായി ട്രംപ്; വാഷിംഗ്ടണിൽ ചരിത്രപരമായ ‘അമേരിക്ക റീഡ്‌സ് ദി ബൈബിൾ’ മഹോത്സവത്തിന് തുടക്കം!*

 

 

വാഷിംഗ്ടൺ ഡിസി : വാഷിംഗ്ടൺ ഡിസിയിൽ ബൈബിൾ വായനയുടെ അത്ഭുത ലോകം! അമേരിക്കയുടെ 250 വർഷത്തെ ചരിത്രത്തിൽ ബൈബിൾ ചെലുത്തിയ സ്വാധീനത്തെ ഓർമ്മിപ്പിച്ചുകൊണ്ട് നടക്കുന്ന ‘അമേരിക്ക റീഡ്‌സ് ദി ബൈബിൾ’ എന്ന പരിപാടിയിൽ ഡൊണാൾഡ് ട്രംപ് തിരുവചനങ്ങളുമായി എത്തുന്നു. ദൈവവചനം രാജ്യത്തിന് എക്കാലവും വഴികാട്ടിയാണെന്നും, ഓരോ പരീക്ഷണ ഘട്ടങ്ങളിലും ഈ വചനം രാജ്യത്തെ മുന്നോട്ട് നയിച്ചിട്ടുണ്ടെന്നുമാണ് പ്രസിഡന്റ് ഇതിനെക്കുറിച്ച് പറഞ്ഞത്.

വാഷിംഗ്ടണിലെ ‘മ്യൂസിയം ഓഫ് ദി ബൈബിൾ’ ആണ് ഈ അത്ഭുതവായനയ്ക്ക് വേദിയാകുന്നത്. ഏപ്രിൽ 19 മുതൽ 25 വരെ നീണ്ടുനിൽക്കുന്ന ഈ വായനാ യജ്ഞത്തിൽ 122 ശുശ്രൂഷാ സംഘടനകളിൽ നിന്നായി അഞ്ഞൂറോളം പേരാണ് പങ്കെടുക്കുന്നത്. ഉല്പത്തി മുതൽ വെളിപ്പാട് വരെ തുടർച്ചയായി വായിക്കുന്ന ഈ പരിപാടി ബൈബിൾ വായനയുടെ ഒരു വലിയ ആഘോഷമായി മാറിയിരിക്കുകയാണ്.

Sharjah city AG

Comments are closed.