Ultimate magazine theme for WordPress.

സ്കൂൾ ടോപ്പർ; പത്താം ക്ലാസ് പരീക്ഷയിൽ ജെറമിയ നെജി ജോർജിന് മിന്നും വിജയം

പത്തനംതിട്ട : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പത്തനംതിട്ട കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ ജെറമിയ നെജി ജോർജിന് തിളക്കമാർന്ന വിജയം. പത്തനംതിട്ട സ്വദേശികളായ നെജി കിടങ്ങേത്തുമണ്ണിൽ ജോർജിന്റെയും ബ്ലെസി സാമിന്റെയും മകനായ ജെറമിയ ഷാർജ വർഷിപ്പ് സെന്ററിലെയും ഐപിസി സിയോൺ വാഴമുട്ടം ചർച്ചിലെയും സജീവ അംഗമാണ്. എല്ലാ വിഷയങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കിയ ഈ മിടുക്കൻ, തന്റെ കഠിനാധ്വാനത്തിലൂടെ കുടുംബത്തിനും സഭയ്ക്കും വലിയ അഭിമാനമാണ് കൈവരിച്ചിരിക്കുന്നത്.

ആകെ 500-ൽ 492 മാർക്ക് നേടിയാണ് ജെറമിയ ഉന്നത വിജയം സ്വന്തമാക്കിയത്. ഇൻഫർമേഷൻ ടെക്നോളജിയിൽ 100 മാർക്കും, സോഷ്യൽ സയൻസിൽ 99 മാർക്കും നേടിയ ജെറമിയ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 98 മാർക്ക് വീതം കരസ്ഥമാക്കി.

Sharjah city AG

Comments are closed.