Ultimate magazine theme for WordPress.

പോപ്പ് ലിയോക്ക് പിന്തുണയുമായി കാന്റർബറി ആർച്ച് ബിഷപ്പ്!

 

 

ലണ്ടൻ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോപ്പ് ലിയോയെ “ദുർബലൻ” എന്നും “ഭയങ്കരൻ” എന്നും അധിക്ഷേപിച്ചതിന് പിന്നാലെ പോപ്പിന് പിന്തുണയുമായി കാന്റർബറി ആർച്ച് ബിഷപ്പ് രംഗത്ത്. സമാധാനത്തിനായുള്ള പോപ്പിന്റെ ആഹ്വാനത്തോട് താൻ പൂർണ്ണമായും യോജിക്കുന്നുവെന്ന് ആർച്ച് ബിഷപ്പ് സാറാ മള്ളാലി വ്യക്തമാക്കി. ലോകമെമ്പാടും സമാധാനത്തിനും നീതിക്കുമായി പോപ്പിനോടൊപ്പം ചേർന്ന് ശബ്ദമുയർത്താൻ ആംഗ്ലിക്കൻ സഭയിലെ വിശ്വാസികളോട് അവർ ആഹ്വാനം ചെയ്തു.

ഏതാനും സ്വേച്ഛാധിപതികൾ ചേർന്ന് ലോകത്തെ നശിപ്പിക്കുകയാണെന്ന് കാമറൂണിൽ നടത്തിയ പ്രസംഗത്തിൽ പോപ്പ് ലിയോ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് പോപ്പിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ ആത്മീയ നേതാക്കൾ രാഷ്ട്രീയത്തിന് അതീതമായി സമാധാനത്തിനായി നിലകൊള്ളണമെന്ന നിലപാടിലാണ് സഭാനേതൃത്വം. ലോകത്തെ പ്രധാന ക്രൈസ്തവ സഭകൾ ട്രംപിന്റെ നയങ്ങൾക്കെതിരെ ഒന്നിച്ച് രംഗത്തിറങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ രാഷ്ട്രീയ ചലനങ്ങൾക്കാണ് ഇപ്പോൾ വഴിതുറന്നിരിക്കുന്നത്.

Sharjah city AG

Comments are closed.