Ultimate magazine theme for WordPress.

* പെന്റഗണിൽ ബൈബിൾ വചനത്തിന് പകരം സിനിമ ഡയലോഗ് വായിച്ച് പ്രതിരോധ സെക്രട്ടറി*

 

വാഷിംഗ്ടൺ : പെന്റഗണിൽ നടന്ന പ്രതിമാസ ക്രിസ്തീയ പ്രാർത്ഥന യോഗത്തിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നടത്തിയ പ്രസംഗം ഇപ്പോൾ വലിയ പരിഹാസങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്നിരിക്കുകയാണ്. ബൈബിൾ വചനം എന്ന പേരിൽ അദ്ദേഹം വായിച്ചത് പ്രശസ്ത ഹോളിവുഡ് ചിത്രമായ ‘പൾപ്പ് ഫിക്ഷനിലെ’ ഡയലോഗാണെന്ന കണ്ടെത്തലാണ് വിവാദമായത്. “CSAR 2517” (കോംബാറ്റ് സെർച്ച് ആൻഡ് റെസ്‌ക്യൂ) എന്ന പേരിൽ ഒരു പ്രാർത്ഥന താൻ വായിക്കാൻ പോകുകയാണെന്നും ഇത് ബൈബിളിലെ യെഹെസ്കേൽ 25:17 ആണെന്നും അവകാശപ്പെട്ടാണ് അദ്ദേഹം വായന തുടങ്ങിയത്.

തന്നോടൊപ്പം പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ആ വരികൾ സദസ്സിനു മുന്നിൽ അവതരിപ്പിച്ചത്. എന്നാൽ യെഹെസ്കേൽ 25:17 എന്ന പേരിൽ സിനിമയിൽ സാമുവൽ എൽ ജാക്സൺ അവതരിപ്പിച്ച കഥാപാത്രം പറയുന്ന ഡയലോഗാണ് ഇതെന്നും യഥാർത്ഥ ബൈബിളിൽ ഇത്തരം വരികളില്ലെന്നും ‘മെയ്ഡാസ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു. സിനിമയിൽ നാടകീയതയ്ക്ക് വേണ്ടി എഴുതിയ വരികൾ ദൈവവചനമാണെന്ന് കരുതി ഔദ്യോഗിക യോഗത്തിൽ വായിച്ച പ്രതിരോധ സെക്രട്ടറിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസമാണ് ഉയരുന്നത്. പെന്റഗൺ പോലൊരു സുപ്രധാന കേന്ദ്രത്തിൽ ഇത്തരം അബദ്ധങ്ങൾ സംഭവിക്കുന്നത് ഗൗരവകരമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Sharjah city AG

Comments are closed.