Ultimate magazine theme for WordPress.

*മുണ്ടുമടക്കിക്കുത്തി വന്നാലും നിലപാട് മാറ്റില്ല! രൂക്ഷ വിമര്‍ശനവുമായി സഭാ മുഖപത്രം ദീപിക*

 

*

 

കൊച്ചി : കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്ന ഒരു ‘മാസ്’ പ്രതികരണവുമായാണ് ഇന്ന് നാം എത്തിയിരിക്കുന്നത്. ബി.ജെ.പി നേതാക്കൾക്കും രാഷ്ട്രീയ അവസരവാദികൾക്കും പരോക്ഷമായ താക്കീതുമായി കത്തോലിക്കാ സഭാ മുഖപത്രമായ ‘ദീപിക’ രംഗത്തെത്തിയിരിക്കുകയാണ്. എഫ്.സി.ആർ.എ നിയമങ്ങളെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന് ഭീഷണിപ്പെടുത്തി ഏത് രാഷ്ട്രീയക്കാരൻ മുണ്ടുമടക്കിക്കുത്തി വന്നാലും വഴങ്ങില്ലെന്ന് ദീപിക മുഖപ്രസംഗത്തിലൂടെ ആഞ്ഞടിച്ചു. മര്യാദയ്ക്ക് നിന്നെയൊക്കെ ചുമക്കുന്നു എന്ന് പറയുന്ന ഭരണകൂട ഭീഷണികൾ ചരിത്രത്തിൽ ആദ്യത്തേതല്ലെന്നും പത്രം ഓർമ്മിപ്പിച്ചു.

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ചുകൊണ്ട് എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ പ്രാദേശിക രാഷ്ട്രീയക്കാരെ ‘കവലച്ചട്ടമ്പികൾ’ എന്ന് വിശേഷിപ്പിച്ചത്. അധികാര മുഷ്‌കിൽ മനുഷ്യത്വത്തിന്റെ കഴുത്ത് ഞെരിക്കാൻ നോക്കുന്നവർ ആട്ടും തുപ്പുമേറ്റ് ചരിത്രത്തിൽ വീണുപോയിട്ടുണ്ടെന്ന് മുഖപ്രസംഗം ഓർമ്മിGFപ്പിക്കുന്നു. മാർപ്പാപ്പയ്ക്ക് എത്ര സൈന്യമുണ്ടെന്ന് ചോദിച്ച സ്റ്റാലിന്റെ പഴയ പരിഹാസത്തിന്, സഭയ്ക്ക് ഹിംസയുടെ പട്ടാളമില്ലെങ്കിലും സത്യം പറയാൻ മടിക്കില്ലെന്ന മറുപടിയാണ് നൽകിയിരിക്കുന്നത്. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന നിയമങ്ങൾക്കെതിരെ ശബ്ദിക്കുന്നത് ഇനിയും തുടരുമെന്ന് സഭ ഉറപ്പിച്ചു പറയുന്നു.

രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുത് എന്ന കർശനമായ മുന്നറിയിപ്പാണ് ദീപിക നൽകുന്നത്. ആൾക്കൂട്ട വിചാരണയും അടിച്ചമർത്തലും കൊണ്ട് സഭയുടെ വായടപ്പിക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഈ പ്രതികരണം വരും ദിവസങ്ങളിൽ വലിയ വാദപ്രതിവാദങ്ങൾക്ക് കാരണമാകുമെന്ന് ഉറപ്പാണ്. എല്ലാവർക്കും വേണ്ടി സംസാരിക്കുന്നതാണ് സഭയുടെ നിലപാടെന്നും അത് മാറ്റില്ലെന്നും പത്രം അടിവരയിട്ടു പറയുന്നു .

Sharjah city AG

Comments are closed.