Ultimate magazine theme for WordPress.

*യുറേനിയം സമ്പുഷ്ടീകരണം തുടരും; ആണവ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇറാൻ*

 

ഇറാൻ : ആണവ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നും യുറേനിയം സമ്പുഷ്ടീകരണവുമായി മുന്നോട്ട് പോകുമെന്നും ഇറാൻ വ്യക്തമാക്കി. തങ്ങളുടെ ആണവ സാങ്കേതിക വിദ്യ തദ്ദേശീയമായി വികസിപ്പിച്ചതാണെന്നും അത് നശിപ്പിക്കാൻ ആർക്കും സാധിക്കില്ലെന്നും ഇറാന്റെ അറ്റോമിക് എനർജി ഓർഗനൈസേഷൻ തലവൻ മുഹമ്മദ് എസ് ലാമി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇറാൻ തങ്ങളുടെ കടുത്ത നിലപാട് ആവർത്തിച്ചത്. സമാധാനപരമായ ആവശ്യങ്ങൾക്കാണ് യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതെന്നാണ് ഇറാന്റെ ഔദ്യോഗിക വാദം. ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിന് കീഴിൽ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾക്കിടയിലും ആണവ പദ്ധതികൾ തടസ്സമില്ലാതെ തുടരുന്നു. നിലവിലെ കരാർ ലംഘിച്ചാൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത്തരം ഭീഷണികൾക്ക് വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ ഭരണകൂടം. ഈ പ്രസ്താവന മേഖലയിൽ കൂടുതൽ നയതന്ത്ര സംഘർഷങ്ങൾക്ക് കാരണമായേക്കാം

Sharjah city AG

Comments are closed.