Ultimate magazine theme for WordPress.

*അപ്പോളോയെ വെട്ടിച്ച് ആർട്ടെമിസ്; ചരിത്രമെഴുതി നാല് പേർ ഭൂമിയിൽ തിരിച്ചെത്തി!*

 

യുഎസ് : ചന്ദ്രന്റെ മറുപുറം കണ്ട്, അമ്പത്തിനാല് വർഷത്തെ നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് ആർട്ടെമിസ്-2 ദൗത്യസംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയിരിക്കുന്നു! ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 5.37-ഓടെ സാൻറിയാഗോ തീരത്തിന് സമീപം ശാന്തസമുദ്രത്തിലാണ് ഒറയോൺ പേടകം ലാൻഡ് ചെയ്തത്. ഭൂമിയിൽ നിന്ന് ഒരിക്കലും കാണാൻ കഴിയാത്ത ചന്ദ്രന്റെ വിദൂര വശത്തെ അത്ഭുതങ്ങൾ നേരിൽ കണ്ടാണ് ഈ ചരിത്രയാത്ര പൂർത്തിയായത്.

വെറുമൊരു മടക്കയാത്രയല്ല ഇത് കേട്ടോ, പുത്തൻ റെക്കോർഡുകൾ കൂടി ഈ സംഘം ചന്ദ്രന്റെ മണ്ണിൽ എഴുതിച്ചേർത്തിട്ടുണ്ട്. ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം അകലേക്ക് സഞ്ചരിച്ച മനുഷ്യരെന്ന നേട്ടമാണ് ഈ നാലംഗ സംഘം കൈവരിച്ചത്. 1970-ൽ അപ്പോളോ-13 സ്ഥാപിച്ച റെക്കോർഡ് പഴങ്കഥയാക്കി, ഭൂമിയിൽ നിന്ന് 4,06,771 കിലോമീറ്റർ അകലെ വരെ ഒറയോൺ പേടകം കുതിച്ചു പാഞ്ഞു. മനുഷ്യചരിത്രത്തിൽ ഒരാൾ ഭൂമിയിൽ നിന്ന് സഞ്ചരിച്ച പരമാവധി ദൂരമായി ഇത് മാറിക്കഴിഞ്ഞു. ശരിക്കും ഒരു ‘മാസ്’ എൻട്രി തന്നെ!

ചന്ദ്രന്റെ പിന്നിലേക്ക് പേടകം മറഞ്ഞ ആ നിർണ്ണായകമായ നാൽപ്പത് മിനിറ്റുകളിൽ ഭൂമിയിൽ നിന്നുള്ള ബന്ധം പൂർണ്ണമായും നിലച്ചിരുന്നു. കൺട്രോൾ റൂമിലെ ശാസ്ത്രജ്ഞർ ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന ആ നിമിഷങ്ങൾക്കൊടുവിൽ പേടകം സുരക്ഷിതമായി തിരിച്ചെത്തിയപ്പോൾ വൻ ആവേശമാണ് അലതല്ലിയത്. മനുഷ്യൻ വീണ്ടും ചന്ദ്രനിൽ കാലുകുത്തുന്ന ആർട്ടെമിസ്-3 ദൗത്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിത്.

Sharjah city AG

Comments are closed.