Ultimate magazine theme for WordPress.

ബഹറിനിൽ വിദ്യാർത്ഥികൾക്ക് കരുതലുമായി ‘Calm in Crisis’ വെബിനാർ; ഇന്ന്

ബഹ്‌റൈൻ: മിഡിൽ ഈസ്റ്റിലെ സങ്കീർണ്ണമായ സാഹചര്യങ്ങളിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തിന് പരിഹാരമേകാൻ മിഡിൽ ഈസ്റ്റ് പെന്തക്കോസ്ത് ചർച്ച് (MEPC) വെബിനാർ സംഘടിപ്പിക്കുന്നു. ‘Calm in Crisis’ എന്ന പേരിൽ നടത്തുന്ന ഈ ബോധവൽക്കരണ ക്ലാസ് ഇന്ന് ഇന്ത്യൻ സമയം രാത്രി പത്തിന് (ബഹ്‌റൈൻ സമയം രാത്രി 7:30) ആരംഭിക്കും.

​യുദ്ധ സാഹചര്യങ്ങളും അനിശ്ചിതത്വങ്ങളും കാരണം പരീക്ഷകൾ മുടങ്ങുകയും പഠനം തടസ്സപ്പെടുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് വൈകാരിക പിന്തുണ നൽകുകയാണ് വെബിനാറിന്റെ ലക്ഷ്യം. പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. സജി കുമാർ കെ. പി. സെഷനുകൾക്ക് നേതൃത്വം നൽകും. വിദ്യാർത്ഥികൾക്ക് പുറമെ രക്ഷിതാക്കൾ, സൺഡേ സ്കൂൾ അധ്യാപകർ, യുവജന പ്രവർത്തകർ എന്നിവർക്കും ഇതിൽ പങ്കുചേരാവുന്നതാണ്.

പ്രതിസന്ധി ഘട്ടങ്ങളിൽ കുട്ടികളെ എങ്ങനെ മാനസികമായി പിന്തുണയ്ക്കാം എന്നതിനെക്കുറിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കും ക്ലാസ്സിൽ മാർഗ്ഗനിർദ്ദേശം ലഭിക്കും.
​സൂം പ്ലാറ്റ്‌ഫോം വഴി ഓൺലൈനായാണ് വെബിനാർ നടക്കുന്നത്.

മീറ്റിംഗ് ഐഡി: 560 887 7094, പാസ്‌കോഡ്: MEPC

കൂടുതൽ വിവരങ്ങൾക്ക്:

പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ്
00973 366 76236,

സെക്രട്ടറി ബോവസ് മണലയത്തിൽ 00973 39474168

Sharjah city AG

Comments are closed.