ബെംഗളൂരു: യശ്വന്ത്പുരയിലെ ബെരാക്ക ഫുൾ ഗോസ്പൽ ചർച്ചിന്റെ നേതൃത്വത്തിൽ “പ്രാർത്ഥനാ ജ്വാല” എന്ന പേരിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനാ യോഗം ഭക്തിപൂർവ്വം സംഘടിപ്പിക്കുന്നു. ഏപ്രിൽ 13 മുതൽ മേയ് 3, 2026 വരെ നടക്കുന്ന ഈ ആത്മീയ സംഗമം ദിവസേന രാവിലെ 10:00 മണിക്കും വൈകിട്ട് 6:00 മണിക്കും നടക്കും. ഈ പ്രത്യേക യോഗങ്ങൾ വിശ്വാസികളുടെ ആത്മീയജീവിതത്തിൽ പുതുക്കലും ഉണർവും സൃഷ്ടിക്കുമെന്നത് ഉറപ്പാണ്.
യോഗത്തിൽ റവ. ഡോ. എം. എ. വർഗീസ് മുഖ്യ സന്ദേശം നൽകും. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള അഭിഷിക്ത ദൈവദാസന്മാർ ദൈവവചനം ശക്തമായി പങ്കുവെക്കും. പ്രധാനമായും പ്രവാചകൻ ശ്രീജിത് കായംകുളം, പ്രവാചകൻ ആരോൺ, പാസ്റ്റർ റോയ് മാത്യു, പാസ്റ്റർ ശിബു കെ. മത്തായി, പാസ്റ്റർ നോഹ, പാസ്റ്റർ എലീഷ രാജ്, സഹോദരൻ പ്രവീൺ എന്നിവർ പങ്കെടുക്കും.
ഈ ഉപവാസ പ്രാർത്ഥനാ യോഗം വിശ്വാസികളുടെ ജീവിതത്തിൽ ആത്മീയ നവീകരണം കൊണ്ടുവരുകയും അനേകർക്ക് അനുഗ്രഹമായി മാറുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ബെംഗളൂരു യശ്വന്ത്പുരയിലെ ബെരാക്ക ഫുൾ ഗോസ്പൽ ചർച്ചിൽ നടക്കുന്ന ഈ മഹത്തായ യോഗത്തിൽ എല്ലാ വിശ്വാസികളെയും പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് സംഘാടകരായ പാസ്റ്റർ എസിക്കിയേൽ ഉദയ്, സിസ്റ്റർ വീണ ഉദയ് എന്നിവർ അഭ്യർത്ഥിച്ചു
വാർത്ത: പാ ഫ്രെഡി കൂർഗ്

Comments are closed.