ആഗോള പെന്തെക്കോസ്ത് സമൂഹത്തിലെ പ്രഗത്ഭരായ വചന പ്രഘോഷകർ അണിനിരക്കുന്ന ഐപിസി യുകെ ആൻഡ് അയർലണ്ട് റീജിയൺ ലിവർപൂൾ കൺവൻഷൻ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലെത്തി. ഏപ്രിൽ 10 മുതൽ 12 വരെ ലിവർപൂളിലെ സെന്റ് ജോൺ ബോസ്കോ ആർട്ട്സ് കോളേജിലാണ് 19-ാമത് വാർഷിക കൺവൻഷൻ നടക്കുന്നത്. ഐപിസി ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ തോമസ് ജോർജും, കേരള പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ഷിബിൻ ജി. സാമുവലുമാണ് മുഖ്യ പ്രഭാഷകർ.
റീജിയൺ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ആമേൻ ടിവി വഴി യോഗങ്ങൾ തത്സമയം വീക്ഷിക്കാവുന്നതാണ്. പാസ്റ്റർ ജോൺ മാത്യുവിന്റെ നേതൃത്വത്തിലുള്ള റീജിയൺ ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ലിവർപൂളിലെ വിശ്വാസി സമൂഹത്തിന് ആത്മീയ ഉണർവ് നൽകുന്ന ഈ കൺവൻഷൻ യൂറോപ്പിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യത്തിന് വലിയ പ്രചോദനമാകുമെന്ന് സംഘാടകർ അറിയിച്ചു. പാസ്റ്റർ വിൽസൺ ബേബിയുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Comments are closed.