ഹംഗറി : ഹംഗറിയിലെ പ്രധാനമന്ത്രി വിക്ടർ ഓർബൻ തന്റെ രാഷ്ട്രീയ ലാഭത്തിനായി ദേശീയതയെയും ‘ക്രൈസ്തവ മൂല്യങ്ങളെയും’ തെറ്റായ രീതിയിൽ കൂട്ടിച്ചേർക്കുന്നുവെന്ന് അദ്ദേഹത്തിന്റെ തന്നെ മുൻ പാസ്റ്റർ ഗാബോർ ഇവാനി വിമർശിക്കുന്നു. ഓർബന്റെ രാഷ്ട്രീയ ശൈലി ബൈബിൾ വിരുദ്ധമാണെന്നാണ് ഇവാനിയുടെ പക്ഷം. 16 വർഷമായി അധികാരത്തിലിരിക്കുന്ന ഓർബൻ, വീണ്ടും ഒരു നിർണ്ണായക തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോഴാണ് ഈ ശക്തമായ വിമർശനം ഉയർന്നിരിക്കുന്നത്.
വിക്ടർ ഓർബന്റെ വിവാഹ ശുശ്രൂഷ നടത്തിയതും അദ്ദേഹത്തിന്റെ രണ്ട് മക്കളെ മാമ്മോദീസ മുക്കിയതും ഇതേ പാസ്റ്റർ ഇവാനിയാണ്. എന്നാൽ ഇന്ന് അദ്ദേഹം ഓർബന്റെ രാഷ്ട്രീയ നയങ്ങളുടെ കടുത്ത എതിരാളിയായി മാറി. 74-കാരനായ ഈ മെത്തഡിസ്റ്റ് പാസ്റ്ററെ ഓർബൻ സർക്കാർ ഇപ്പോൾ വിചാരണ ചെയ്തുവരികയാണ്. രാഷ്ട്രീയ വിയോജിപ്പുകളെ അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ വിചാരണയെന്ന് മനുഷ്യാവകാശ പ്രവർത്തകർ നിരീക്ഷിക്കുന്നു. രാജ്യത്തെ ‘ഇല്ലിബറൽ ഡെമോക്രസി’ ആക്കി മാറ്റാനുള്ള ഓർബന്റെ ശ്രമങ്ങൾ സഭയ്ക്കുള്ളിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിമാറിയിരിക്കുകയാണ്.

Comments are closed.