ഇറാഖ് : 2017-ൽ ഇസ്‌ലാമിക് സ്റ്റേറ്റിനെ ഇറാഖിൽ പരാജയപ്പെടുത്തിയെങ്കിലും, അവിടുത്തെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികൾ കുറയുന്നില്ലെന്ന് പുതിയ പാർലമെന്ററി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ വർഷം ഫെബ്രുവരിയിൽ ഇറാഖിലെ കുർദിസ്ഥാൻ മേഖല സന്ദർശിച്ച ഒരു പ്രതിനിധി സംഘമാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവിട്ടത്.
‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ എന്ന കാത്തലിക് ചാരിറ്റി സംഘടനയുടെ സഹകരണത്തോടെ ‘ഓൾ-പാർട്ടി പാർലമെന്ററി ഗ്രൂപ്പ്’ ആണ് ഈ സന്ദർശനം നടത്തിയത്. ഐസിസ് തീവ്രവാദികളിൽ നിന്ന് ക്രൂരമായ വംശഹത്യയും അതിക്രമങ്ങളും നേരിട്ട ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുമായി അവർ നേരിട്ട് സംസാരിച്ചു. യുദ്ധം അവസാനിച്ചെങ്കിലും തങ്ങളുടെ മണ്ണിൽ സമാധാനമായി ജീവിക്കാൻ സാധിക്കാത്ത വിധം സാമൂഹികവും രാഷ്ട്രീയവുമായ സമ്മർദ്ദങ്ങൾ വർദ്ധിച്ചുവരികയാണെന്ന് ഈ വിഭാഗങ്ങൾ പരാതിപ്പെടുന്നു. പലരും ഇപ്പോഴും പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്

Comments are closed.