Ultimate magazine theme for WordPress.

*യുദ്ധപ്പേടിക്ക് താൽക്കാലിക വിരാമം; രണ്ടാഴ്ചത്തേക്ക് വെടിനിർത്താൻ യുഎസും ഇറാനും ധാരണ!*

 

 

യുഎസ് : ലോകം ഏറെ ഭീതിയോടെ നോക്കിക്കണ്ടിരുന്ന ഇറാൻ-യുഎസ് സംഘർഷത്തിന് ഒടുവിൽ ഒരു ചെറിയ ശമനം വന്നിരിക്കുകയാണ്. ഇറാനെതിരെ കനത്ത ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇതിനെ ഒരു ‘ഡബിൾ സൈഡഡ് സീസ് ഫയർ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചത്തെ ഈ സമയത്തിനുള്ളിൽ ചർച്ചകളിലൂടെ ഒരു അന്തിമ കരാറിലെത്താനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

ഈ വെടിനിർത്തലിന്റെ ഏറ്റവും വലിയ ഗുണം ‘ഹോർമുസ് കടലിടുക്ക്’ ഉടൻ തന്നെ ഗതാഗതത്തിനായി തുറന്നുകൊടുക്കും എന്നതാണ്. പാക് പ്രധാനമന്ത്രി ഷബാസ് ഷെരീഫിന്റെ അഭ്യർത്ഥനയും അമേരിക്ക മുന്നോട്ടുവെച്ച ചില നിർദ്ദേശങ്ങളും പരിഗണിച്ചാണ് ഇറാൻ ഈ തീരുമാനത്തോട് സഹകരിച്ചത്. അമേരിക്ക ആക്രമണങ്ങൾ അവസാനിപ്പിക്കുകയാണെങ്കിൽ തങ്ങളുടെ സായുധ സേനയും പ്രതിരോധ പ്രവർത്തനങ്ങൾ നിർത്തുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ തങ്ങൾ സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sharjah city AG

Comments are closed.