Ultimate magazine theme for WordPress.

*യുദ്ധഭീഷണി ‘അംഗീകരിക്കാനാവില്ല’; ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ നിലപാടുമായി മാർപ്പാപ്പ!*

 

വത്തിക്കാൻ : ലോകനേതാക്കളെപ്പോലും ഞെട്ടിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് തൊട്ടുപിന്നാലെയാണ്, വത്തിക്കാനിൽ നിന്ന് മാർപ്പാപ്പയുടെ ഈ അസാധാരണമായ ഇടപെടൽ ഉണ്ടായിരിക്കുന്നത്. “ഇന്ന് രാത്രി ഒരു വലിയ സംസ്കാരം തന്നെ ഇല്ലാതാകും” എന്ന ട്രംപിന്റെ പരാമർശം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിരിക്കെയാണ്, ഇറാൻ ജനതയ്ക്കെതിരെയുള്ള ഇത്തരം ഭീഷണികൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് പോപ്പ് ലിയോ വ്യക്തമാക്കിയത്.

ഇറാൻ യുദ്ധത്തിന്റെ കടുത്ത വിമർശകനായി അറിയപ്പെടുന്ന മാർപ്പാപ്പ, ഈ വിഷയം കേവലം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം മാത്രമല്ലെന്ന് ഓർമ്മിപ്പിച്ചു. ഇതൊരു വലിയ ധാർമ്മിക പ്രശ്നമാണെന്നും ലോകജനതയുടെ നന്മയ്ക്ക് ഇത്തരം നീക്കങ്ങൾ വിഘാതമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധപ്പേടിയിൽ നിൽക്കുന്ന ഇറാനിലെ സാധാരണ ജനങ്ങളോടുള്ള ഈ ഭീഷണി തികച്ചും അസ്വീകാര്യമാണെന്നും അദ്ദേഹം തുറന്നടിച്ചു.

Sharjah city AG

Comments are closed.