Ultimate magazine theme for WordPress.

ഈസ്റ്റർ ഇനി ബൈക്കിൽ! പോർച്ചുഗലിലെ തെരുവുകൾ കുലുക്കി ബൈക്കർമാരുടെ റാലി

സിൻട്ര : ഈസ്റ്റർ ആഘോഷങ്ങളെ ആവേശകരമായ മോട്ടോർ സൈക്കിൾ റാലിയുമായി സമന്വയിപ്പിച്ച് പോർച്ചുഗലിലെ സിൻട്ര പട്ടണം ലോകശ്രദ്ധ നേടുന്നു. ‘സ്വാതന്ത്ര്യത്തിന്റെ മോട്ടോർ സൈക്കിൾ’ എന്ന് പുരോഹിതർ വിശേഷിപ്പിക്കുന്ന ഈ വേറിട്ട ഘോഷയാത്രയിൽ ഇത്തവണ നൂറുകണക്കിന് ബൈക്കർമാരാണ് അണിനിരന്നത്. പള്ളിമണികളുടെ നാദത്തിനൊപ്പം മോട്ടോർ സൈക്കിൾ എഞ്ചിനുകളുടെ ഇരമ്പലും ചേർന്നപ്പോൾ സിൻട്രയുടെ തെരുവുകൾ ഒരു പുത്തൻ ഈസ്റ്റർ അനുഭവത്തിന് സാക്ഷ്യം വഹിച്ചു.

പെറോ പിൻഹീറോയിലെ ഇടവക വികാരിയായ ഫാദർ അവെലിനോ ആൽവസ് 2007-ലാണ് ഈ വ്യത്യസ്തമായ ആചാരത്തിന് തുടക്കമിട്ടത്. പോർച്ചുഗലിലെ പരമ്പരാഗതമായ ‘കോമ്പാസോ പാസ്കൽ’ (വീടുതോറും കുരിശ് ചുമന്നുള്ള സന്ദർശനം) എന്ന ചടങ്ങിനെ അദ്ദേഹം ബൈക്കർമാരുടെ കൂട്ടായ്മയുമായി കൂട്ടിയിണക്കി. ഇത്തവണ നടന്ന 19-ാമത് വാർഷിക മോട്ടോർ സൈക്കിൾ ഘോഷയാത്ര രാവിലെ പത്തുമണിക്ക് പെറോ പിൻഹീറോയിൽ നിന്ന് ആരംഭിച്ച് വിവിധ ഇടവകകൾ പിന്നിട്ട് ഉച്ചയോടെ ചരിത്രപ്രസിദ്ധമായ സിൻട്ര നാഷണൽ പാലസിൽ സമാപിച്ചു.

Sharjah city AG

Comments are closed.