Ultimate magazine theme for WordPress.

പ്രൈഡ് മാസത്തെ തള്ളിപ്പറഞ്ഞു, ജോലി പോയി! പക്ഷേ ജേഡൻ തോറ്റുകൊടുക്കില്ല

ചിക്കാഗോ: പ്രശസ്ത ബാസ്കറ്റ്ബോൾ ലീഗ് ആയ എൻബിഎ ആഘോഷിക്കുന്ന ‘പ്രൈഡ് മന്ത്’ അധർമ്മമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചതിനെത്തുടർന്ന് ചിക്കാഗോ ബുൾസ് ടീമിൽ നിന്ന് പുറത്താക്കിയ സൂപ്പർ താരം ജേഡൻ ഐവി ഇപ്പോൾ ചിക്കാഗോ തെരുവുകളിൽ സുവിശേഷകനായി മാറിയിരിക്കുകയാണ്. ടീമിന്റെ അച്ചടക്കം ലംഘിച്ചു എന്നാരോപിച്ചാണ് അധികൃതർ അദ്ദേഹത്തെ ഒഴിവാക്കിയതെങ്കിലും, ദൈവത്തിന്റെ സന്ദേശം ലോകത്തോട് വിളിച്ചുപറയാനുള്ള അവസരമായാണ് ഐവി ഇതിനെ കാണുന്നത്.

ചിക്കാഗോയിലെ തിരക്കേറിയ തെരുവുകളിൽ ജേഡൻ ഐവി പ്രസംഗിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും” എന്ന് ഉറക്കെ പ്രസംഗിക്കുന്ന താരത്തിന് വലിയ പിന്തുണയാണ് ക്രൈസ്തവ സമൂഹത്തിൽ നിന്ന് ലഭിക്കുന്നത്. ടോക് ടോക്കിലും എക്സിലും ഈ ദൃശ്യങ്ങൾ വൈറലായിക്കഴിഞ്ഞു.

Sharjah city AG

Comments are closed.