*പള്ളികളുടെ അറ്റകുറ്റപ്പണിക്ക് കൈത്താങ്ങ്; പഴയ ഗ്രാന്റ് പദ്ധതി തിരികെ കൊണ്ടുവരുമെന്ന് കെമി ബേഡനോക്ക്*
യുകെ : ബ്രിട്ടനിലെ പുരാതനമായ പള്ളികളും മറ്റ് ആരാധനാലയങ്ങളും സംരക്ഷിക്കുന്നതിനായി നിലവിലുണ്ടായിരുന്ന വിപുലമായ ഗ്രാന്റ് പദ്ധതി കൺസർവേറ്റീവ് പാർട്ടി അധികാരത്തിൽ വന്നാൽ പുനഃസ്ഥാപിക്കുമെന്ന് പാർട്ടി നേതാവ് കെമി ബേഡനോക്ക് പ്രഖ്യാപിച്ചു. നിലവിലെ ഗവൺമെന്റ് ഈ പദ്ധതി നിർത്തലാക്കി പുതിയ ഫണ്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാരമ്പര്യ പള്ളികളുടെ സംരക്ഷണം ഉറപ്പാക്കാൻ പഴയ വാറ്റ് ഇളവ് പദ്ധതി തന്നെ വേണമെന്ന വാഗ്ദാനവുമായി ബേഡനോക്ക് രംഗത്തെത്തിയത്.
നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ക്രിസ്തീയ പള്ളികൾ വെറും കെട്ടിടങ്ങളല്ലെന്നും അവ കമ്മ്യൂണിറ്റിയുടെ അഭിമാനമാണെന്നും അവർ ഓർമ്മിപ്പിച്ചു. ഈ പദ്ധതി നിർത്തലാക്കുന്നത് പള്ളികളുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിൽ വന്ന ഈ പ്രഖ്യാപനം വിശ്വാസി സമൂഹത്തിനിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

Comments are closed.