**
റോം : റോമിലെ ചരിത്രപ്രസിദ്ധമായ കൊളോസിയത്തിൽ ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിനിർത്തി പോപ്പ് ലിയോ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. യുദ്ധത്തിൽ അനാഥരായ കുട്ടികൾക്കും നാടുകടത്തപ്പെട്ട കുടിയേറ്റക്കാരുടെ മക്കൾക്കും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ ചടങ്ങിൽ നടന്നു. ലോക നേതാക്കൾ എടുക്കുന്ന തീരുമാനങ്ങൾക്ക് ഒരുനാൾ ദൈവത്തിന് മുന്നിൽ കണക്ക് ബോധിപ്പിക്കേണ്ടി വരുമെന്ന ശക്തമായ മുന്നറിയിപ്പും അദ്ദേഹം നൽകി.
ഇറാൻ യുദ്ധത്തിന്റെ കടുത്ത വിമർശകനായി മാറിയ മാർപ്പാപ്പ, യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തെ അനുസ്മരിപ്പിക്കുന്ന ആത്മീയ ധ്യാനങ്ങൾ ഭക്തിപൂർവ്വം ശ്രവിച്ചു. അധികാരത്തിലുള്ള ഓരോ വ്യക്തിയും തങ്ങളുടെ അധികാരം എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെക്കുറിച്ച് ദൈവത്തോട് മറുപടി പറയേണ്ടി വരുമെന്ന് പ്രാർത്ഥനാ വേളയിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.
യുദ്ധം തുടങ്ങാനോ അവസാനിപ്പിക്കാനോ, അക്രമമോ സമാധാനമോ വളർത്താനോ ഉള്ള അധികാരം വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.