Ultimate magazine theme for WordPress.

മരുന്നിനും വേണം ‘യുഎസ്എ’ സ്റ്റാമ്പ്! വിദേശ നിർമ്മിത മരുന്നുകൾക്ക് ട്രംപിന്റെ വക ഉഗ്രൻ പണി

വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളിൽ നിർമ്മിച്ച് അമേരിക്കയിൽ വിൽക്കുന്ന ബ്രാൻഡഡ് മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഏപ്രിൽ 2-നാണ് ലോകത്തെ മുൻനിര മരുന്ന് കമ്പനികളെ ഞെട്ടിച്ചുകൊണ്ട് ഈ നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്.

അമേരിക്കയുടെ ആരോഗ്യ മേഖലയിലെ വിദേശാധിപത്യം അവസാനിപ്പിക്കാനും ഉൽപ്പാദനം സ്വദേശത്തേക്ക് തിരികെ കൊണ്ടുവരാനുമാണ് ഈ നീക്കം. അമേരിക്കയിൽ നിലവിൽ ഉപയോഗിക്കുന്ന പേറ്റന്റുള്ള മരുന്നുകളിൽ 53 ശതമാനവും വിദേശ രാജ്യങ്ങളിലാണ് നിർമ്മിക്കുന്നത്. ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്കും ആരോഗ്യ മേഖലയ്ക്കും വലിയ ഭീഷണിയാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

Sharjah city AG

Comments are closed.