ബെംഗളുരു: വിശ്വാസികൾ ലോകം വായിച്ചറിയേണ്ട പത്രങ്ങളാണെന്നു ഐപിസി നോർത്ത് സെൻ്റർ പ്രസിഡൻറ് പാസ്റ്റർ വർഗീസ് മാത്യു പ്രസ്താവിച്ചു.
ഐപിസി കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ ഈസ്റ്റ് സെന്റർ വാർഷിക കൺവൻഷൻ രാജപാളയ ഐപിസി ശാലോം സഭാഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ റോയ് ഫിലിപ്പ് അധ്യക്ഷനായിരുന്നു. വിശ്വാസിയുടെ ജീവിതചര്യകളും പ്രവർത്തനങ്ങളും പൊതു ലോകത്തിനു അറിവു പകരുന്നതാകണമെന്നും 2കൊരിന്ത്യർ 3: 2 ആസ്പ്ദമാക്കി അദ്ദേഹം പറഞ്ഞു. പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ, ഐപിസി കർണാടക സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ പി പി ജോസഫ് എന്നിവരും പ്രസംഗിച്ചു. സെന്റർ പിവൈപിഎ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.
കൺവെൻഷനിൽ പാസ്റ്റർമാരായ വർഗീസ് മാത്യു , ബാബു ചെറിയാൻ (പിറവം) , ഫെയ്ത്ത് ബ്ലസൻ , എന്നിവർ പ്രസംഗിക്കും.
വെള്ളി രാവിലെ 10ന് ഉപവാസ പ്രാർഥന, ശനി രാവിലെ 10ന് ഉണർവ്വ് യോഗം വൈകിട്ട് 2.30 മുതൽ 5 വരെ സെന്റർ പിവൈപിഎ, സൺഡേ സ്കൂൾ, വിമൻസ് ഫെലോഷിപ്പ് വാർഷിക യോഗം ദിവസവും വൈകിട്ട് 6 മുതൽ 8:30 വരെ സുവിശേഷയോഗം എന്നിവ ഉണ്ടായിരിക്കും.
ഞായറാഴ്ച രാവിലെ 9.30 ന് വൈറ്റ് ഫീൽഡ് എലിം സെന്ററിൽ സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.
ജനറൽ കൺവീനർ പാസ്റ്റർ ജോമോൻ ജോൺ, ഈസ്റ്റ് സെൻ്റർ സെക്രട്ടറി പാസ്റ്റർ പി. വി. ജെയിംസ്, ട്രഷറർ ബ്രദർ. എബ്രഹാം തോമസ് എന്നിവർ കൺവൻഷന് നേതൃത്വം നല്കും.
ഗുഡ്ന്യൂസ് ലൈവിലൂടെ കൺവെൻഷൻ തത്സമയം വീക്ഷിക്കാം.
വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു.

Comments are closed.