ലണ്ടൻ: ലണ്ടൻ നഗരത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന ‘നുണപ്രചാരണങ്ങളെയും വ്യാജവാർത്തകളെയും’ പ്രതിരോധിക്കാൻ ലോകമെമ്പാടുമുള്ള ബ്രിട്ടീഷ് നയതന്ത്രജ്ഞരുടെ സഹായം തേടി ലണ്ടൻ മേയർ സാദിഖ് ഖാൻ. ചൊവ്വാഴ്ച ബ്രിട്ടീഷ് അംബാസഡർമാരുമായും ഹൈക്കമ്മീഷണർമാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് മേയർ ഈ ആവശ്യം ഉന്നയിച്ചത്.
ലണ്ടനിലെ കുറ്റകൃത്യങ്ങൾ നിയന്ത്രണാതീതമാണെന്നും നഗരത്തിൽ ‘ശരിയത്ത് നിയമം’ നടപ്പിലാക്കാൻ നീക്കമുണ്ടെന്നും ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. സാദിഖ് ഖാനെ ഒരു ‘ഭീകരനായ മേയർ’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ലണ്ടൻ ഇപ്പോൾ തിരിച്ചറിയാൻ കഴിയാത്ത വിധം മാറിയെന്നും കുറ്റപ്പെടുത്തിയിരുന്നു

Comments are closed.