Ultimate magazine theme for WordPress.

*പ്രതിഷേധ വിലക്ക് ലംഘിക്കുന്നു; ടൊറന്റോ പൊലീസിനെതിരെ വിമർശനം*

 

 

ടൊറന്റോ (കാനഡ): ജൂത ജനവാസ മേഖലകളിൽ പ്രോ-ഫലസ്തീൻ പ്രതിഷേധങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് കർശനമായി നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചു ടൊറന്റോ പൊലീസിനെതിരെ വിമർശനം ശക്തമാകുന്നു. കഴിഞ്ഞ ആഴ്ചയാണ് ജൂത വിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന മേഖലകളിൽ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ടൊറന്റോ പൊലീസ് ഡെപ്യൂട്ടി ചീഫ് ഫ്രാങ്ക് ബാരെഡോ ഉത്തരവിട്ടത്. എന്നാൽ ഈ ഉത്തരവ് ലംഘിക്കപ്പെട്ടിട്ടും പൊലീസ് നിസ്സംഗത പാലിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ബാതസ്റ്റ് സ്ട്രീറ്റ്, ഷെപ്പേർഡ് അവന്യൂ തുടങ്ങിയ പ്രധാന ഇടങ്ങളിൽ പ്രതിഷേധിക്കാമെങ്കിലും ജനവാസ കേന്ദ്രങ്ങളിലെ ഇടവഴികളിലേക്ക് പ്രവേശിക്കരുതെന്നായിരുന്നു പൊലീസിന്റെ നിർദ്ദേശം.

Sharjah city AG

Comments are closed.