*ലോകം യുദ്ധക്കെടുതിയിലാണെങ്കിലും ഈസ്റ്റർ പ്രത്യാശ നൽകുന്നു; ആർച്ച് ബിഷപ്പ് സാറാ മുല്ലള്ളിയുടെ ആദ്യ സന്ദേശം*
ലണ്ടൻ: ലോകം നേരിടുന്ന കഠിനമായ സംഘർഷങ്ങൾക്കും ദുരിതങ്ങൾക്കും ഇടയിൽ ഈസ്റ്റർ പ്രത്യാശയുടെ വലിയ സന്ദേശമാണ് നൽകുന്നതെന്ന് കാന്റർബറി ആർച്ച് ബിഷപ്പ് ഡാം സാറാ മള്ളാളി (Sarah Mullally). യുണൈറ്റഡ് കിംഗ്ഡത്തിലെയും ലോകമെമ്പാടുമുള്ളതുമായ ക്രൈസ്തവ സഭാ മേധാവികൾക്ക് അയച്ച എക്യുമെനിക്കൽ ഈസ്റ്റർ സന്ദേശത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. 2026 മാർച്ചിൽ കാന്റർബറി ആർച്ച് ബിഷപ്പായി ചുമതലയേറ്റ ശേഷമുള്ള അവരുടെ ആദ്യത്തെ ഈസ്റ്റർ സന്ദേശമാണിത്.
യുക്രെയ്ൻ, സുഡാൻ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ യുദ്ധസാഹചര്യങ്ങളെ ആർച്ച് ബിഷപ്പ് പ്രത്യേകം പരാമർശിച്ചു. വിശുദ്ധ നാട്ടിലെ (Holy Land) സഭകൾ വലിയ സമ്മർദ്ദങ്ങൾക്കിടയിലും തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. “ആട്ടിപ്പായിക്കപ്പെട്ടവർ, അടിച്ചമർത്തപ്പെട്ടവർ, വിസ്മരിക്കപ്പെട്ടവർ എന്നിവരെയെല്ലാം നമ്മൾ ഓർക്കണം. പാർശ്വവൽക്കരിക്കപ്പെട്ടവർക്കൊപ്പം നിൽക്കാനും ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ളവരെ സേവിക്കാനുമുള്ള ക്രിസ്തീയ വിളി നമ്മൾ പുതുക്കേണ്ടതുണ്ട്,” അവർ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

Comments are closed.