വാഷിംഗ്ടൺ : 20 വർഷം പഴക്കമുള്ള മതപരമായ ലഘുലേഖയിലെ ഉള്ളടക്കത്തിന്റെ പേരിൽ ഫിൻലാൻഡിലെ പാർലമെന്റ് അംഗം പൈവി റാസനെതിരെ സുപ്രീം കോടതിയുടെ ശിക്ഷാ നടപടി. ലൈംഗികതയെ മനഃശാസ്ത്രപരമായ വൈകല്യമായി വിശേഷിപ്പിച്ചെന്നാരോപിച്ച് 1,800 യൂറോ പിഴയും ലഘുലേഖയുടെ പകർപ്പുകൾ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. ബൈബിൾ വാക്യങ്ങളെ റാസൻ വ്യാഖ്യാനിച്ച രീതി കുറ്റകരമാണെന്ന് കോടതി നിരീക്ഷിച്ചെങ്കിലും വിദ്വേഷം പ്രചരിപ്പിക്കാൻ അവർ ശ്രമിച്ചിട്ടില്ലെന്നും കോടതി തന്നെ സമ്മതിച്ചിട്ടുണ്ട്.
ഈ വിധിക്കെതിരെ വാഷിംഗ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടിയ അവർ ഏത് ആശയമാണ് ശരിയെന്ന് തീരുമാനിക്കാൻ കോടതികൾ ശ്രമിക്കുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകി. സ്കാൻഡിനേവിയൻ രാജ്യങ്ങൾക്ക് അപ്പുറത്തേക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാവിയിൽ ആശങ്കയുണർത്തുന്നതാണ് ഈ വിധിയെന്നാണ് പ്രധാന വിമർശനം.

Comments are closed.