മേപ്രാൽ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ മേപ്രാൽ സഭയിലെ അംഗങ്ങളായ തിരുവല്ല മേപ്രാൽ മണമേൽ പറമ്പിൽ ചാണ്ടി വർഗീസിൻ്റെയും (സുനിൽ) തിരുവൻവണ്ടൂർ പത്തായപറമ്പിൽ വിൻസി ചാണ്ടിയുടെയും (ഓസ്ട്രേലിയ) മകൻ സ്റ്റീവൻ ചാണ്ടി (14 വയസ്സ് ) മാർച്ച് 30 തിങ്കളാഴ്ച്ച വൈകിട്ട് കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ ചാത്തങ്കേരി മണിമലയാറ്റിലെ കോൺകോട് കടവിൽ മുങ്ങി മരണമടഞ്ഞു.
തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാരുന്നു സ്റ്റീവൻ ചാണ്ടി. വാർഷിക പരീക്ഷ കഴിഞ്ഞ് കൂട്ടുകാർ ചേർന്നാണ് ആറ്റിൽ കുളിക്കാൻ പോയത്. കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട് മുങ്ങുന്നത് കണ്ട് കൂട്ടുകാർ ബഹളം വച്ചതോടെ സമീപത്ത് നെൽപ്പാടത്ത് നിന്നും നെല്ല് കയറ്റുകയായിരുന്ന തൊഴിലാളികൾ എത്തിയാണ് സ്റ്റീവനെ കരയ്ക്ക് കയറ്റിയത്. ഹോസ്പിറ്റിലിലേക്ക് കൊണ്ട് പോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.
ഏക സഹോദരി : സ്റ്റെഫി മേരി ചാണ്ടി.

Comments are closed.