ലണ്ടൻ: ബ്രിട്ടന്റെ ‘ക്രൈസ്തവ പാരമ്പര്യം’ എന്ന പേരിൽ നടക്കുന്ന വംശീയ അധിക്ഷേപങ്ങൾക്കും കുടിയേറ്റ വിരുദ്ധ പ്രചരണങ്ങൾക്കുമെതിരെ ആയിരത്തിലധികം ക്രൈസ്തവർ ലണ്ടൻ തെരുവിൽ അണിനിരന്നു. ‘ദ ടുഗദർ മാർച്ച്’ എന്ന പേരിൽ ഇരുന്നൂറിലധികം സിവിൽ സൊസൈറ്റി സംഘടനകൾ പങ്കെടുത്ത വിപുലമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ക്രൈസ്തവർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ക്രിസ്തീയ സന്ദേശം എല്ലാവർക്കും വേണ്ടിയുള്ള ദൈവസ്നേഹമാണെന്നും അത് തീവ്രവലതുപക്ഷ ആശയങ്ങളുമായി ഒത്തുപോകുന്നതല്ലെന്നും മാർച്ച് ഉദ്ഘാടനം ചെയ്തവർ വ്യക്തമാക്കി. ഇസ്ലാമോഫോബിയയുടെയും ജൂതവിരുദ്ധതയുടെയും ഇരകളായ വിവിധ മതവിഭാഗങ്ങളോടൊപ്പം ചേർന്ന് ക്രൈസ്തവ സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ‘ബെറ്റർ സ്റ്റോറി’, ‘ക്രിസ്ത്യാൻസ് ഫോർ എ വെൽക്കമിംഗ് ബ്രിട്ടൻ’, ‘ഒയാസിസ് ചർച്ച് വാട്ടർലൂ’, ‘റെഡ് ലെറ്റർ ക്രിസ്ത്യാൻസ്’ തുടങ്ങിയ ഇരുപതിലധികം ക്രൈസ്തവ സംഘടനകൾ മാർച്ചിൽ പങ്കെടുത്തു.

Comments are closed.