വാഷിംഗ്ടൺ: ആഗോളതലത്തിൽ 4 കോടിയിലധികം പ്രേക്ഷകരെ ആകർഷിച്ച ജനപ്രിയ ബൈബിൾ അധിഷ്ഠിത പരമ്പര ‘ഹൗസ് ഓഫ് ഡേവിഡ്’ രണ്ടാം സീസണുമായി തിരിച്ചെത്തുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് പരമ്പരയുടെ ആഗോള അരങ്ങേറ്റം.
ജോൺ എർവിൻ, ജോൺ ഗൺ എന്നിവർ ചേർന്ന് ആമസോൺ എംജിഎം സ്റ്റുഡിയോസുമായി സഹകരിച്ച് നിർമ്മിച്ച ഈ പരമ്പര, രണ്ടാം സീസണിൽ ദാവീദിന്റെ ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഗോലിയാത്തിന്മേലുള്ള ദാവീദിന്റെ ചരിത്രപ്രസിദ്ധമായ വിജയത്തിന് ശേഷമുള്ള സംഭവവികാസങ്ങളാണ് ഇതിൽ പ്രമേയമാകുന്നത്. രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും വ്യക്തിപരമായ പരീക്ഷണങ്ങൾക്കിടയിലും ദാവീദ് എങ്ങനെ അധികാരത്തിലേക്ക് ഉയരുന്നു എന്നത് രണ്ടാം സീസണിൽ ദൃശ്യവൽക്കരിക്കുന്നു. ത്യാഗം, നേതൃപാടവം, ആത്മീയ പരിവർത്തനം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടാണ് പുതിയ സീസൺ ഒരുക്കിയിരിക്കുന്നത്.

Comments are closed.