തുൾസ : അമേരിക്കയിലെ ഒക്ലഹോമയിൽ വർഷങ്ങളായി സഭാ ശുശ്രൂഷ നടത്തിവന്നിരുന്ന പാസ്റ്റർ വുൾഫ്രാനോ പോർട്ടിലോയെ ഇമിഗ്രേഷൻ അധികൃതർ മെക്സിക്കോയിലേക്ക് നാടുകടത്തി. തുൾസയിലെ ലാ ഹെർമോസ ചർച്ചിന്റെ നേതാവായ അദ്ദേഹത്തെ പതിവ് ഇമിഗ്രേഷൻ പരിശോധനയ്ക്കായി എത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
16-ാം വയസ്സു മുതൽ അമേരിക്കയിൽ താമസിക്കുന്ന അദ്ദേഹം ഒക്ലഹോമയിൽ തന്റെ ജീവിതവും ശുശ്രൂഷയും കെട്ടിപ്പടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുക്കുമ്പോൾ അദ്ദേഹത്തിന്റെ പക്കൽ സാധുവായ വർക്ക് പെർമിറ്റും സോഷ്യൽ സെക്യൂരിറ്റി കാർഡും ഉണ്ടായിരുന്നു. എന്നാൽ, 2007-ൽ പുറപ്പെടുവിച്ച ഒരു നാടുകടത്തൽ ഉത്തരവ് അദ്ദേഹത്തിനെതിരെ നിലനിന്നിരുന്നു. 2007-ൽ ഒരു കാർ അപകടത്തിന് പിന്നാലെയാണ് അദ്ദേഹത്തിനും ഭാര്യയ്ക്കും എതിരെ നാടുകടത്തൽ ഉത്തരവ് ഉണ്ടായത്. അതിനുശേഷം നിയമപരമായി അമേരിക്കയിൽ തുടരാൻ അവർ ശ്രമിച്ചുവരികയായിരുന്നു.

Comments are closed.