Ultimate magazine theme for WordPress.

യുദ്ധപ്രതിസന്ധി: ജറുസലേമിലെ ഓശാന ഞായർ പ്രദക്ഷിണം റദ്ദാക്കി

ജറുസലേം: മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധസാഹചര്യത്തെത്തുടർന്ന് ജറുസലേമിലെ പരമ്പരാഗതമായ ഓശാന ഞായർ പ്രദക്ഷിണം റദ്ദാക്കി. ഒലിവ് മലയിൽ നിന്ന് ജറുസലേം നഗരത്തിലേക്ക് വർഷംതോറും നടത്താറുള്ള വിപുലമായ ആഘോഷങ്ങളാണ് ഇത്തവണ ഒഴിവാക്കിയതെന്ന് ലത്തീൻ പാത്രിയർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല അറിയിച്ചു.

യുദ്ധം മൂലം നിലനിൽക്കുന്ന കടുത്ത സുരക്ഷാ നിയന്ത്രണങ്ങളും വിശ്വാസികൾക്ക് ഒത്തുചേരാൻ കഴിയാത്ത സാഹചര്യവുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ. വിശുദ്ധ വാരത്തിലെ പ്രധാന ചടങ്ങായ തൈലാഭിഷേക കുർബാനയും അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.

Sharjah city AG

Comments are closed.