Ultimate magazine theme for WordPress.

പി.വൈ.പി.എ കേരള സ്റ്റേറ്റ് ‘വിന്നേഴ്സ് ബാങ്ക്വറ്റ് – 2K26’ ഏപ്രിൽ 5ന്

 

കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ‘വിന്നേഴ്സ് ബാങ്ക്വറ്റ് – 2K26’ ഏപ്രിൽ 5ന് വൈകിട്ട് 5 മുതൽ കൊട്ടാരക്കര ഐപിസി ബേർശേബാ ഹാളിൽ നടക്കും. സംസ്ഥാന താലന്ത് പരിശോധന വിജയികളെ ആദരിക്കുന്ന പ്രസ്തുത മീറ്റിംഗിൽ ഇന്ത്യൻ നാഷണൽ ടീം മുൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ മുഖ്യപ്രഭാഷണം നടത്തും. വിശിഷ്ടാതിഥിയായി ജോസ് പ്രകാശ് (ഫൗണ്ടർ, ദിവ്യവാർത്ത മ്യൂസിക്) പങ്കെടുക്കും. ഇവാ. ഇമ്മാനുവേൽ കെ.ബി. ഗാനശുശ്രൂഷ നയിക്കും.

കേരള സ്റ്റേറ്റിലെ എല്ലാ പി.വൈ.പി.എ പ്രവർത്തകരെയും, താലന്ത് ടെസ്റ്റ് വിജയികളെയും, പി.വൈ.പി.എ സ്നേഹിക്കുന്ന എല്ലാവരെയും സമ്മേളനത്തിലേക്ക്‌ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാന ഭാരവാഹികളായ പ്രസിഡണ്ട് ഇവാ. ഷിബിൻ ജി. സാമുവേൽ, വൈസ് പ്രസിഡന്റുമാരായ ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ,  ജോ. സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, പബ്ലിസിറ്റി കൺവീനർ ബിബിൻ കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.