പെരുമ്പാവൂർ : പെരുമ്പാവൂരിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ ദൈവസഭകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ‘ഉണർവ്വ് 2026’ എന്ന പേരിൽ സുവിശേഷ യോഗങ്ങൾ സംഘടിപ്പിക്കുന്നു. ഏപ്രിൽ 23 മുതൽ 26 വരെ പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് സമ്മേളനം നടക്കുന്നത്. എറണാകുളം, കോട്ടയം, തൃശ്ശൂർ ജില്ലകളിലെ സഭകളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും ഈ മഹാസംഗമത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പാസ്റ്റർ ടി.ജെ. ശാമുവേൽ (സൂപ്രണ്ട്), ബ്രദർ സുരേഷ് ബാബു (തിരുവനന്തപുരം), മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ എന്നിവരാണ് യോഗത്തിലെ മുഖ്യ പ്രസംഗകർ. പ്രശസ്തരായ വർഷിപ്പ് ലീഡർമാരോടൊപ്പം പ്രാദേശിക സഭകളിൽ നിന്ന് തിരഞ്ഞെടുത്ത 50 അംഗ ഗായകസംഘം ആരാധനയ്ക്ക് നേതൃത്വം നൽകും. ശനിയാഴ്ച പകൽ പവർ കോൺഫറൻസും ഞായറാഴ്ച അതിഥി തൊഴിലാളികൾക്കായി ബ്രദർ ഇമ്മാനുവേൽ ഗോളാറിന്റെ (മുംബൈ) നേതൃത്വത്തിൽ ഹിന്ദി ഭാഷയിലുള്ള ആരാധനയും സാക്ഷ്യവും നടക്കും.
പാസ്റ്റർ സജി മാത്യു, ഡോ. ജോൺ ജോസഫ് എന്നിവർ രക്ഷാധികാരികളായും പാസ്റ്റർ നിബു ജേക്കബ് ജനറൽ കൺവീനറായും പ്രവർത്തിക്കുന്ന വിപുലമായ കമ്മിറ്റിയാണ് കൺവെൻഷന് നേതൃത്വം നൽകുന്നത്. പാസ്റ്റർ സജിമോൻ സി.ഡി (ജനറൽ സെക്രട്ടറി), ബേസിൽ ബേബി (പബ്ലിസിറ്റി കൺവീനർ) എന്നിവരും വിവിധ സഭകളിൽ നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും പരിപാടിയുടെ വിജയത്തിനായി സജീവമായി രംഗത്തുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 94479 15749, 98474 12435 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Comments are closed.