Ultimate magazine theme for WordPress.

*’വിന്നേഴ്സ് ബാങ്ക്വറ്റ് – 2K26′ ഏപ്രിൽ 5ന് കൊട്ടാരക്കരയിൽ; മുൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ മുഖ്യാതിഥി*

 

കൊട്ടാരക്കര : പി.വൈ.പി.എ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘വിന്നേഴ്സ് ബാങ്ക്വറ്റ് – 2K26’ ഏപ്രിൽ 5-ാം തീയതി കൊട്ടാരക്കരയിൽ നടക്കും. വൈകിട്ട് 5 മണിക്ക് കൊട്ടാരക്കര ഐ.പി.സി ബേർഷേബാ ഹാളിലാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന ടാലന്റ് പരിശോധനയിൽ വിജയികളായ പ്രതിഭകളെ ആദരിക്കുന്ന ഈ മീറ്റിംഗിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ മുഖ്യപ്രഭാഷണം നടത്തും.

ദിവ്യവാർത്ത മ്യൂസിക് ഫൗണ്ടർ ജോസ് പ്രകാശ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ഇവാ. ഇമ്മാനുവേൽ കെ.ബി. ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പി.വൈ.പി.എയുടെ കേരള സ്റ്റേറ്റിലെ എല്ലാ പ്രവർത്തകരെയും ടാലന്റ് ടെസ്റ്റ് വിജയികളെയും സ്നേഹിക്കുന്ന ഏവരെയുമാണ് സംഘാടകർ ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഒരു വലിയ പ്രതിഭ സംഗമത്തിനാണ് കൊട്ടാരക്കര വേദിയാകാൻ പോകുന്നത്.

സംസ്ഥാന ഭാരവാഹികളായ പ്രസിഡന്റ് ഇവാ. ഷിബിൻ ജി. സാമുവേൽ, വൈസ് പ്രസിഡന്റുമാരായ ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ജോയിന്റ് സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, പബ്ലിസിറ്റി കൺവീനർ ബിബിൻ കല്ലുങ്കൽ തുടങ്ങിയവരും പരിപാടിയുടെ വിജയത്തിനായി സജീവമായി രംഗത്തുണ്ട്.

Sharjah city AG

Comments are closed.