Ultimate magazine theme for WordPress.

ഏഷ്യൻ യുദ്ധം: പാകിസ്ഥാനൊപ്പം ചൈന നിൽക്കും

ബീജിംഗ്: ഏഷ്യൻ മേഖലയിൽ ഒരു വൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ചൈന ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തിൽ പുതിയ ഭൗമരാഷ്ട്രീയ നിരീക്ഷണങ്ങൾ പുറത്തുവരുന്നു. പാകിസ്ഥാനും ഇറാനും ചൈനയുടെ അടുത്ത സുഹൃത്തുക്കളാണെങ്കിലും യുദ്ധസമയത്ത് ഇരു രാജ്യങ്ങളോടും വ്യത്യസ്തമായ സമീപനമായിരിക്കും ചൈന സ്വീകരിക്കുകയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

യുദ്ധമുണ്ടായാൽ പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ നൽകാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ഇറാന്റെ സുരക്ഷയ്ക്കായി ചൈന നേരിട്ട് ഒരു യുദ്ധത്തിലേക്ക് കടക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഇറാനെ സഹായിക്കാൻ പോയി അമേരിക്കയുമായി നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് ചൈന എപ്പോഴും ശ്രമിക്കുന്നത്.

Sharjah city AG

Comments are closed.