Ultimate magazine theme for WordPress.

*റഷ്യൻ മാധ്യമപ്രവർത്തകർക്ക് പരിക്ക്; ഇസ്രായേൽ സ്ഥാനപതിയെ വിളിച്ചുവരുത്തി റഷ്യ*

 

 

റഷ്യ : ലെബനനിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ റഷ്യൻ സർക്കാർ മാധ്യമമായ ആർടിയിലെ മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റതിനെത്തുടർന്ന് റഷ്യയിലെ ഇസ്രായേൽ സ്ഥാനപതി ഓഡെഡ് ജോസഫിനെ റഷ്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. റഷ്യൻ ഡെപ്യൂട്ടി ഫോറിൻ മിനിസ്റ്റർ ജോർജി ബോറിസെങ്കോയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തങ്ങളുടെ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ റഷ്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ സംഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

തെക്കൻ ലെബനനിലെ ലിറ്റാനി നദിക്ക് സമീപമുള്ള ഖാസ്മിയ ക്രോസിംഗിന് അടുത്താണ് ആക്രമണം നടന്നത്. എന്നാൽ, ഈ പ്രദേശത്ത് സൈനിക നടപടി ഉണ്ടാകുമെന്ന് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് സ്ഥാനപതി ഓഡെഡ് ജോസഫ് കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. നിലവിൽ സൈനിക നീക്കങ്ങൾ സജീവമായി നടക്കുന്ന മേഖലയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തകരെ ബോധപൂർവ്വം ലക്ഷ്യം വെച്ചുള്ള നീക്കമല്ല ഇതെന്നാണ് ഇസ്രായേലിന്റെ ഔദ്യോഗിക വിശദീകരണം.

Sharjah city AG

Comments are closed.