തെൽ അവീവ്: അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യേശുക്രിസ്തുവിനെക്കുറിച്ച് നടത്തിയ പരാമർശം ആഗോളതലത്തിൽ പ്രതിഷേധത്തിന് കാരണമാകുന്നു. മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് നെതന്യാഹു ക്രിസ്ത്യൻ വിശ്വാസികളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്താവന നടത്തിയത്.
“യേശുക്രിസ്തുവിന് ഗിംഗിസ് ഖാനേക്കാൾ വലിയ പ്രത്യേകതയൊന്നുമില്ല. നിങ്ങൾ വേണ്ടത്ര ശക്തനും ക്രൂരനും കരുത്തനുമാണെങ്കിൽ തിന്മ നന്മയെ ജയിക്കും,” എന്നായിരുന്നു നെതന്യാഹുവിന്റെ വാക്കുകൾ. ചരിത്രകാരനായ വിൽ ഡുറാന്റിന്റെ ‘ദ ലെസൺസ് ഓഫ് ഹിസ്റ്ററി’ എന്ന പുസ്തകത്തിലെ ആശയങ്ങളെ ഉദ്ധരിച്ചുകൊണ്ട് 2019-ൽ നൽകിയ ഒരു അഭിമുഖത്തെ ആസ്പദമാക്കിയാണ് അദ്ദേഹം സംസാരിച്ചതെങ്കിലും ഈ പരാമർശം ക്രൈസ്തവർക്കെതിരെയുള്ള കടന്നാക്രമണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നെതന്യാഹുവിന്റെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കടുത്ത ഭാഷയിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്.

Comments are closed.