Ultimate magazine theme for WordPress.

നിസ്സീമമായ കർത്താവിന്റെ ദയയും സ്നേഹവും അനുഭവിക്കുക

സങ്കീർത്തനം 119

പാസ്റ്റർ റോയി ഇ ജോയി

“യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ” (സങ്കീർത്തനം 119.41).

ആകാശത്തോളവും മേഘങ്ങളോളവും എത്തുന്ന ദൈവസ്നേഹം! “Your unfailing love come to me” (NIV) എന്നാണ് ഈ വാക്യം ഇംഗ്ലീഷിൽ കാണുന്നത്. യിസ്രായേൽമക്കളോടുള്ള ദൈവത്തിന്റെ ഉടമ്പടി അവന്റെ അവരോടുള്ള അവന്റെ അചഞ്ചലമായ സ്നേഹത്തെയും ദയയെയും കാണിക്കുന്നു. ഒരു യിസ്രായേല്യൻ എന്ന നിലയ്ക്ക് സങ്കീർത്തനക്കാരൻ കർത്താവ് തന്നെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് കാണിക്കണമെന്ന് ആഗ്രഹിക്കുന്നു.

യോഹന്നാൻ 3.16 മനുഷ്യവർഗത്തോടുള്ള ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്തിൻ്റെയും ദയയുടെയും പരമമായ ഉദാഹരണമാണ്. വേദപുസ്തകം റോമർ 8.38,39 ലൂടെ ഉറപ്പിച്ചു പറയുന്നത് യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവർക്കും ലഭിക്കുന്ന സ്നേഹത്തിന്റെയും ദയയുടെയും മറ്റൊരു വലിയ ഉദാഹരണമാണ്—മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്ന് (ദയയിൽനിന്ന്) നമ്മെ വേർപിരിപ്പാൻ കഴിയുകയില്ല.

നാം അനുവദിച്ചാൽ ദൈവത്തിന്റെ അനന്തമായ സ്നേഹവും ദയയും നമ്മെ ക്രമപ്പെടുത്തും എന്നിട്ട് അവൻ നമ്മെ രക്ഷിക്കും. ദൈവം നമ്മിൽ സന്തോഷിക്കുന്നു, അതുപോലെയല്ലേ നാം സ്നേഹിക്കുന്ന ആളുകളിൽ നാം സന്തോഷിക്കുന്നത്. ബൈബിൾ പറയുന്നു, ദൈവത്തിന്റെ സ്നേഹം നമ്മെ ഉയർത്തുന്നു, നമ്മെ ചുറ്റുന്നു, നമ്മെ അച്ചടക്കമുള്ളവരാക്കുന്നു, etc. ദൈവത്തിനു നമ്മോടുള്ള സ്നേഹം പ്രകടമാക്കിയത് നാം പാപികൾ ആയിരിക്കുമ്പോൾതന്നെ നമുക്കുവേണ്ടി മരിച്ചതിനാലാണ് (റോമർ 5.8).

അതിനാൽ “നിങ്ങൾ ജീവൻ്റെ വചനം പ്രമാണിച്ചുകൊണ്ട്” തിരുവചനം വായിച്ചും ധ്യാനിച്ചും മനഃപാഠമാക്കിയും “നിങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിച്ചും” “നിങ്ങൾ ജീവൻ്റെ വചനം പ്രമാണിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ” പ്രകാശിച്ചാലും (ഫിലി. 2.12,15,16). മറ്റൊരു വാക്യത്തിൽ “നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്റെ ആശ്വാസത്തിനായി ഭവിക്കുമാറാകട്ടെ” (വാ. 76) എന്നു കാണുന്നു.

1961-ൽ പ്രഥമ മനുഷ്യനായി റഷ്യക്കാരനായ യൂറി ഗഗാറിൻ ശൂന്യാകാശത്തു പോയി. നികിതാ ക്രൂഷ്ചേവ് അന്നത്തെ റഷ്യൻ പ്രധാനമന്ത്രി പറഞ്ഞു, കോസ്മോണോട്ടായ ഗഗാറിൻ ശൂന്യാകാശത്ത് പോയിട്ട് ദൈവത്തെ അവിടെയെങ്ങും കണ്ടില്ല. അതിനു മറുപടിയായി സി.എസ്. ലൂയിസ് എഴുതി, “എല്ലാം കാണുന്ന കണ്ണുകൾ”, നമ്മെ എത്രയും സ്നേഹിക്കുന്ന ദൈവം.

Sharjah city AG

Comments are closed.