എഡിൻബറോ: സ്കോട്ട്ലൻഡിൽ മാരകമായ രോഗം ബാധിച്ചവർക്ക് വൈദ്യസഹായത്തോടെ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകുന്ന ‘അസിസ്റ്റഡ് ഡയിംഗ്’ ബില്ല് പാർലമെന്റ് തള്ളി. മണിക്കൂറുകൾ നീണ്ട വൈകാരികമായ ചർച്ചകൾക്കൊടുവിൽ ചൊവ്വാഴ്ച രാത്രി നടന്ന വോട്ടെടുപ്പിൽ 57-നെതിരെ 69 വോട്ടുകൾക്കാണ് ബില്ല് പരാജയപ്പെട്ടത്.
ലിയാം മക്ആർതർ എം.എസ്.പി അവതരിപ്പിച്ച ഈ ബില്ലിനെ സ്കോട്ടിഷ് സർക്കാരിലെ പ്രമുഖ നേതാക്കളും വിവിധ ക്രൈസ്തവ സഭകളും ശക്തമായി എതിർത്തിരുന്നു. ബില്ല് പരാജയപ്പെട്ടതിനെ ക്രൈസ്തവ സംഘടനകളും മെഡിക്കൽ വിദഗ്ധരും സ്വാഗതം ചെയ്തു. മനുഷ്യജീവൻ ദൈവത്തിന്റെ ദാനമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഫ്രീ ചർച്ച് ഓഫ് സ്കോട്ട്ലൻഡ് മോഡറേറ്റർ റവ. അലസ്റ്റർ മക്ലിയോഡ് പറഞ്ഞു. ദുർബലരായ മനുഷ്യരെ അകാല മരണത്തിലേക്ക് നയിക്കാൻ ഈ നിയമം സമ്മർദ്ദം ചെലുത്തിയേക്കാമെന്ന് ബിഷപ്പ് ജോൺ കീനൻ ആശങ്ക പ്രകടിപ്പിച്ചു.

Comments are closed.