Ultimate magazine theme for WordPress.

അശ്ലീലതയ്ക്കെതിരെ പോരാടിയ പാസ്റ്റർ ജെറി കിർക്ക് അന്തരിച്ചു

ഒഹായോ: അശ്ലീലതയ്ക്കും അധാർമ്മികതയ്ക്കും എതിരെ വർഷങ്ങളോളം നീണ്ട പോരാട്ടം നയിച്ച പ്രമുഖ ക്രൈസ്തവ നേതാവ് പാസ്റ്റർ ജെറി കിർക്ക് (94) അന്തരിച്ചു. അദ്ദേഹം സ്ഥാപിച്ച ഒഹായോ ആസ്ഥാനമായുള്ള ‘സെന്റർ ഫോർ ക്രിസ്റ്റ്യൻ വിർച്യൂ’ആണ് കഴിഞ്ഞ വെള്ളിയാഴ്ച മരണവിവരം പുറത്തുവിട്ടത്. മാർച്ച് 9-നായിരുന്നു അന്ത്യം.

അമേരിക്കയിൽ അശ്ലീല ഉള്ളടക്കങ്ങൾക്കെതിരെ ശക്തമായ നിയമനിർമ്മാണങ്ങൾക്കും ബോധവൽക്കരണത്തിനും തുടക്കമിട്ട വ്യക്തിയാണ് ജെറി കിർക്ക്. സിൻസിനാറ്റിയിലെ നിരവധി പാസ്റ്റർമാരെയും മാതാപിതാക്കളെയും ഒരുമിച്ച് അണിനിരത്തി കുട്ടികളുടെ സുരക്ഷയ്ക്കും ധാർമ്മികതയ്ക്കും വേണ്ടി അദ്ദേഹം ശബ്ദമുയർത്തി. “യേശുക്രിസ്തുവിനോടുള്ള സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു പോരാളിയായിരുന്നു അദ്ദേഹം,” സി.സി.വി പ്രസിഡന്റ് ആരോൺ ബെയർ അനുസ്മരിച്ചു.

Sharjah city AG

Comments are closed.