ഉഡുപ്പി: തമിഴ്നാട്ടിലെ മിഷണറി മോഹൻ സി. ലാസറസിന്റെ നേതൃത്വത്തിൽ മാർച്ച് 20 മുതൽ 22 വരെ ഉഡുപ്പിയിലെ മിഷൻ കോമ്പൗണ്ടിൽ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്ന ‘സമാധാന മഹോത്സവം’ നടത്താൻ അനുവദിക്കില്ലെന്ന് ഹിന്ദു ജാഗരണ വേദി വ്യക്തമാക്കി.
ഉഡുപ്പിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഈ പരിപാടി സമാധാനത്തിന്റെ പേരിൽ നടക്കുന്ന മതപരിവർത്തന ശ്രമമാണെന്ന് ദക്ഷിണ പ്രാന്ത് പ്രമുഖൻ ശ്രീകാന്ത് ഷെട്ടി പറഞ്ഞു. .
ഇതിനെതിരെ ജില്ലാ ഭരണകൂടവും പോലീസും ഉടൻ നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ മോഹൻ സി ലാസറസിനെതിരെ നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഹിന്ദു വിരുദ്ധവും വൈരാഗ്യപരവുമായ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളും നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ ഉഡുപ്പി പോലുള്ള സമാധാനപരമായ നഗരത്തിൽ ഇത്തരത്തിലുള്ള വിവാദ വ്യക്തികൾക്ക് പ്രവേശനം നൽകുന്നത് ഒഴിവാക്കണമെന്ന് ഭരണകൂടത്തോട് അഭ്യർത്ഥിച്ചു.
വാർത്ത: പാ. ഫ്രെഡി കൂർഗ്

Comments are closed.