ന്യൂയോർക്ക്: മദ്ധ്യപൂർവ്വദേശങ്ങളിൽ തുടരുന്ന തീവ്രമായ സംഘർഷങ്ങളിൽ ഇരകളാകുന്ന കുട്ടികളുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയായ യൂണിസെഫ് മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28 മുതലുള്ള കണക്കുകൾ പ്രകാരം പശ്ചിമേഷ്യയിലെ വിവിധ ആക്രമണങ്ങളിലായി ഏകദേശം 1,100 കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടു.
ഇറാനിൽ 200 കുട്ടികളും, ലെബനനിൽ 91 പേരും, ഇസ്രായേലിൽ നാല് കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കുവൈറ്റിലും ഒരു കുട്ടിയുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുദ്ധം മൂലം ലക്ഷക്കണക്കിന് കുട്ടികളാണ് സ്വന്തം വീടുകളിൽ നിന്ന് കുടിയിറങ്ങാൻ നിർബന്ധിതരായിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തര സംഘർഷങ്ങളും ആക്രമണങ്ങളും ദശലക്ഷക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസ സാധ്യതകൾ തടസ്സപ്പെടുത്തിയതായും യൂണിസെഫ് ഓർമ്മിപ്പിച്ചു.

Comments are closed.