Ultimate magazine theme for WordPress.

*അസിസ്റ്റഡ്ഡയിംഗ് ബിൽ: സ്കോട്ട്‌ലൻഡിൽ പ്രതിഷേധം ശക്തമാകുന്നു*

 

 

 

സ്കോട്ട്‌ലൻഡ് : സ്കോട്ട്‌ലൻഡ് പാർലമെന്റിൽ ചർച്ചയിലിരിക്കുന്ന ‘അസിസ്റ്റഡ് ഡൈയിംഗ് ബില്ലിനെതിരെ’ പ്രമുഖ മെഡിക്കൽ സംഘടനകൾ രംഗത്ത്. മാരകമായ രോഗബാധിതരായ മുതിർന്നവർക്ക് സ്വന്തം ജീവിതം അവസാനിപ്പിക്കാൻ സഹായം തേടാൻ അനുമതി നൽകുന്നതാണ് ഈ നിയമം. എന്നാൽ, സ്കോ ട്ടിഷ് സൈക്യാട്രിസ്റ്റുകളും ഫാർമസിസ്റ്റുകളും ഇപ്പോൾ ഈ നീക്കത്തെ ശക്തമായി എതിർക്കുകയാണ്.

റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ് , റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി എന്നിവർ നേരത്തെ സ്വീകരിച്ചിരുന്ന നിഷ്പക്ഷ നിലപാട് മാറ്റിയാണ് ഇപ്പോൾ എതിർപ്പ് പ്രകടിപ്പിക്കുന്നത്. മനസ്സാക്ഷിക്കു വിരുദ്ധമായി ഈ പ്രക്രിയയിൽ പങ്കുചേരാൻ ആഗ്രഹിക്കാത്തവർക്ക് നൽകിയിരുന്ന സുരക്ഷാ വ്യവസ്ഥകൾ ബില്ലിൽ നിന്ന് ഒഴിവാക്കിയതാണ് ഇവരെ പ്രകോപിപ്പിച്ചത്. തൊഴിൽ നിയമങ്ങളിൽ ഇടപെടാൻ പാർലമെന്റിന് പരിമിതികളുണ്ടെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവരുടെ വാദം. മുന്നൂറിലധികം ഭേദഗതികളുമായി പാർലമെന്റിൽ ചർച്ച തുടരുകയാണ്

Sharjah city AG

Comments are closed.