Ultimate magazine theme for WordPress.

കാലാവസ്ഥാ ദുരന്തങ്ങൾ മൂലം വിദ്യാഭ്യാസം തടസ്സപ്പെട്ടത് 17 കോടി കുട്ടികൾക്ക്

ന്യൂയോർക്ക് : കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും കാരണം കഴിഞ്ഞ വർഷം ലോകമെമ്പാടുമായി പതിനേഴ് കോടിയിലധികം വിദ്യാർത്ഥികളുടെ അധ്യയനം കടുത്ത പ്രതിസന്ധിയിലായെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ക്ഷേമനിധിയായ യുണിസെഫ് പുതിയ റിപ്പോർട്ടിൽ വെളിപ്പെടുത്തി.

കൊടുങ്കാറ്റുകൾ, കഠിനമായ വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങൾ എന്നിവ മൂലം വിദ്യാലയങ്ങൾ അടച്ചിടേണ്ടി വന്നത് പ്രീ-പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള പത്തിലൊന്ന് കുട്ടികളുടെ ഭാവി പഠനത്തെ ഗുരുതരമായി ബാധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ദുരന്തങ്ങൾ മൂലം വലയുന്ന പാവപ്പെട്ട രാജ്യങ്ങളിലെ കുട്ടികളെയും വിദ്യാലയങ്ങളെയും ചേർത്തുപിടിക്കാനും, ദൈവ സൃഷ്ടിയായ ഭൂമിയെയും അടുത്ത തലമുറയുടെ വിദ്യാഭ്യാസ അവകാശങ്ങളെയും സംരക്ഷിക്കാനും അടിയന്തര നടപടികൾ വേണമെന്ന് അധികാരികൾ ആവശ്യപ്പെട്ടു.

Sharjah city AG

Comments are closed.