ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ എട്ട് എൽപിജി കപ്പലുകൾ ഉൾപ്പെടെ 28 ഇന്ത്യൻ കപ്പലുകൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ഇറാനുമായി നയതന്ത്ര ചർച്ചകൾ ആരംഭിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണിലൂടെ സ്ഥിതിഗതികൾ സംസാരിച്ചു.
ഇന്ത്യയുടെ പാചകവാതക ഇറക്കുമതിയുടെ 90 ശതമാനവും ഈ പാതയിലൂടെയായതിനാൽ കപ്പലുകൾ വൈകുന്നത് രാജ്യത്തെ വിതരണത്തെ ബാധിക്കാൻ സാധ്യതയുണ്ട്. സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഒരു ‘ഹ്യൂമാനിറ്റേറിയൻ കോറിഡോർ’ ഒരുക്കണമെന്ന നിർദ്ദേശമാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നത്. നിലവിൽ ഇറാൻ സൈന്യം കടലിടുക്കിൽ പരിശോധനകൾ കർശനമാക്കിയതാണ് കപ്പലുകൾ കുടുങ്ങാൻ കാരണം.

Comments are closed.