Ultimate magazine theme for WordPress.

കുഷ്ഠരോഗികൾക്ക് തണലായി വിയറ്റ്‌നാമിലെ സന്യാസിനിമാർ

ഹാനോയ്: സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട കുഷ്ഠരോഗ ബാധിതർക്ക് ആശ്വാസവും കരുതലുമായി വിയറ്റ്‌നാമിലെ സന്യാസിനിമാർ നടത്തുന്ന ശുശ്രൂഷകൾ ലോകശ്രദ്ധ നേടുന്നു. വിയറ്റ്‌നാമിലെ വിദൂര ഗ്രാമങ്ങളിലും മലയോര മേഖലകളിലും കഴിയുന്ന രോഗികളെ തേടിയെത്തി അവർക്ക് ആവശ്യമായ ചികിത്സയും മാനസിക പിന്തുണയും ഉറപ്പാക്കുകയാണ് ഈ സന്യാസിനിമാർ.

കുഷ്ഠരോഗത്തെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങൾ മൂലം കുടുംബാംഗങ്ങൾ പോലും ഉപേക്ഷിച്ച നൂറുകണക്കിന് രോഗികളെയാണ് വിവിധ സന്യാസിനീ സമൂഹങ്ങൾ പതിറ്റാണ്ടുകളായി പരിചരിക്കുന്നത്. ഭൗതികമായ ചികിത്സയ്ക്കപ്പുറം രോഗികളുടെ അന്തസ്സും ആത്മവിശ്വാസവും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പ്രവർത്തനം. മുറിവുകൾ വെച്ചുകെട്ടുന്നതിനൊപ്പം അവർക്ക് ഭക്ഷണവും വസ്ത്രവും പാർപ്പിടവും സന്യാസിനികൾ നൽകുന്നു.

Sharjah city AG

Comments are closed.